പത്തു ദിവസം, 1190 കോടി ! കളക്ഷൻ റെക്കോഡുകൾ തകർത്ത് പുഷ്പ 2..

ആദ്യ ദിനം വിമർശനങ്ങൾ കേട്ടെങ്കിലും കളക്ഷൻ റെക്കോഡുകൾ തകർത്തിരിക്കുകയാണ് അല്ലു അർജുൻ നായകനായി എത്തിയ ‘പുഷ്പ 2: ദി റൂൾ’. റിലീസ് ചെയ്ത് പത്തു ദിവസം പിന്നിടുമ്പോൾ പുഷ്പ 2, ആഗോള കളക്ഷൻ 1190 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. ഇതോടെ ആഗോളകളക്ഷൻ ഏറ്റവും വേഗത്തിൽ മറികടക്കുന്ന ഇന്ത്യൻ സിനിമയെന്ന റെക്കോഡും ചിത്രം സ്വന്തമാക്കി.

ഇതിന് മുൻപ് ബാഹുബലി 2 ആയിരുന്നു ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 11 ദിവസം കൊണ്ടാണ് ചിത്രം ആയിരം കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിട്ടത്. എന്നാൽ വെറും ആറുദിവസം കൊണ്ടാണ് ‘പുഷ്പ 2: ദി റൂൾ’ ആയിരം കോടിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്.

സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്.

അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാം വരവ് സിനിമാലോകം ആഘോഷമാക്കിയിരിക്കുകയാണ്. ശ്രീവല്ലി എന്ന നായിക കഥാപാത്രമായാണ് രശ്മിക ചിത്രത്തിൽ വേഷമിടുന്നത്. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്.

Latest Stories

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും