ആന്റണി സിനിമ ഉപേക്ഷിച്ചപ്പോള്‍ ജൂഡ് ഉള്‍പ്പടെയുള്ളവര്‍ പൊട്ടിക്കരഞ്ഞു, പത്ത് ലക്ഷം മാത്രമല്ല ചെലവായത്.. ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് വഴിമുട്ടിയത്; വിശദീകരണവുമായി നിര്‍മ്മാതാവ്

നടന്‍ ആന്റണി വര്‍ഗീസ് പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ നിന്നും പിന്മാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കള്‍. പെങ്ങളുടെ കല്യാണത്തിന് വേണ്ടി എന്ന് പറഞ്ഞ് തന്നെയാണ് ആന്റണി അഡ്വാന്‍സ് വാങ്ങിയത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ‘സത്യം അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം’ എന്ന തലക്കെട്ടോടെയുള്ള വീഡിയോയാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയതിന് ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്നായിരുന്നു ജൂഡ് ആന്തണി ആന്റണി വര്‍ഗീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്നലെ ജൂഡിന് മറുപടിയുമായി ആന്റണി രംഗത്തെത്തിയിരുന്നു. ഇതോടെ ജൂഡ് ആന്റണിയോട് മാപ്പും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെ വാക്കുകള്‍:

ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത് ജൂഡ് ആയിരുന്നു. വളരെ നല്ല അഭിപ്രായമാണ് ജൂഡ് പറഞ്ഞത്. കഥയില്‍ ആന്റണി വര്‍ഗീസ് തൃപ്തനായിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഞങ്ങള്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അദ്ദേഹത്തെ കാണുന്നത്. പുള്ളിക്ക് ഒരു ആവശ്യമുണ്ട്, അതിനാല്‍ 10 ലക്ഷം രൂപ അഡ്വാന്‍സ് വേണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. അതുകൊണ്ടാണ് 10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചത്. 27 ജൂണ്‍ 2019ല്‍ ആണ് അഡ്വാന്‍സ് കൊടുക്കുന്നത്. കഥയെപ്പറ്റി ആന്‍ണിക്ക് അറിയാമായിരുന്നു. അജഗജാന്തരത്തിന്റെ ഷൂട്ടിംഗ് സമയത്താണ് പ്രിന്റ് ചെയ്ത തിരക്കഥ കൊടുക്കുന്നത്. കഥയില്‍ യാതൊരു എതിരഭിപ്രായവും അപ്പോള്‍ ആന്റണി പറഞ്ഞിരുന്നില്ല.

ഡിസംബര്‍ ആദ്യവാരമാണ് കാസ്റ്റിംഗ് വീഡിയോ ഷൂട്ട് ചെയ്യുന്നത്. പുള്ളിയെ കിട്ടാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും അദ്ദേഹം സഹകരിച്ചു. ജനുവരി 10-ന് സിനിമ ആരംഭിക്കാമെന്ന് പറഞ്ഞു. അജഗജാന്തരത്തിന്റെ ഷൂട്ട് കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട് അത് കഴിഞ്ഞ് ചെയ്യാമെന്ന് പുള്ളി സമ്മതിച്ചു. ഡിസംബര്‍ 10-നാണ് ഈ സംഭവം നടക്കുന്നത്. ഞങ്ങള്‍ ബാക്കി വര്‍ക്കുകള്‍ എല്ലാം ചെയ്തു. ജനുവരി 10 എന്ന തീയതി വച്ച് റൂം ബുക്കിംഗും ഭക്ഷണത്തിന്റെയും യാത്രയുടേയും കാര്യങ്ങള്‍ അറേഞ്ച് ചെയ്തു. തുടര്‍ച്ചയായി ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍.

ഡിസംബര്‍ 23-ന് ജൂഡ് വിളിച്ചപ്പോഴാണ് സിനിമ ചെയ്യുന്നില്ല, താല്‍പര്യമില്ലെന്ന് ആന്റണി പറയുന്നത്. ഡിസംബര്‍ 29-ന് സംവിധായകന്‍ പുള്ളിയെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. പുള്ളി ഇത് ചെയ്യുന്നില്ലെന്ന് അറിയിച്ചു. സിനിമ ആന്റണി ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പായതോടെയാണ് അഡ്വാന്‍സ് 10 ലക്ഷം തിരികെ ചോദിച്ചത്. ഇതിനൊപ്പം ചെലവായതിന്റെ അഞ്ച് ശതമാനവും ചോദിച്ചിരുന്നു. കണ്‍ട്രോളര്‍ മുഖേനയാണ് ഞങ്ങളുമായി ബന്ധപ്പെട്ടത്. കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ് ആന്റണി പറഞ്ഞത്, അങ്ങനെ സംഭവിച്ചിട്ടില്ല. ചെലവായ പൈസ തരില്ലെന്ന് ആന്റണി അറിയിക്കുകയും ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-ന് ആന്റണി 10 ലക്ഷം തിരികെ തന്നു.

പൈസ തിരിച്ച് തന്നല്ലോ, പിന്നെ എന്താ പ്രശ്‌നം എന്ന് പലരും ചോദിച്ചു. 10 ലക്ഷം മാത്രമല്ല ചെലവ്. ഒരാളെ വിശ്വസിച്ച് അടുത്ത 45 ദിവസം നമ്മള്‍ ചെലവാക്കുന്ന തുക വളരെ കൂടുതലാണ്. ആന്റണിയുടെ കുടുംബത്തെ ഈ പ്രശ്‌നത്തിലേയ്ക്ക് വലിച്ചിടുന്നത് വിഷമമുള്ള കാര്യം തന്നെയാണ്. പുള്ളി കളഞ്ഞിട്ട് പോയതോടെ സിനിമ അവിടെ നിന്നു. ആന്റണി സ്വന്തം പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ പ്രൊഡക്ഷന്‍ നിര്‍ത്തി, കമ്പനി പിരിച്ചുവിട്ടു. കുടുംബം എല്ലാവര്‍ക്കും പ്രധാനമാണ്. ഒരു തീരുമാനം എടുക്കുമ്പോള്‍ ഉറച്ച് നില്‍ക്കണം. ജൂഡുമായി ഒരുപാട് വിലയുള്ള ബന്ധമാണ് എനിക്കുള്ളത്. അത് കളയാന്‍ സാധിക്കില്ല. ഞാന്‍ ആയതുകൊണ്ടാണ് ജൂഡ് അത്രയും വികാരഭരിതനായത്. ഞാന്‍ കാരണം ജൂഡിന് ബുദ്ധിമുട്ട് ഉണ്ടാകരുത്.

അഡ്വാന്‍സ് 10 ലക്ഷം വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണ്. അത് സത്യാവസ്ഥയാണ്. ആന്റണിയുടെ കുടുംബത്തിന് വിഷമമായി എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കും സങ്കടമുണ്ട്. ഈ സിനിമ ആന്റണി വേണ്ടെന്ന് വെച്ചപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ വഴിമുട്ടിയ അവസ്ഥയില്‍ ഫ്‌ളാറ്റില്‍ ഇരുന്നിട്ടുണ്ട്. ജൂഡ് ഉള്‍പ്പടെയുള്ളവര്‍ പൊട്ടിക്കരഞ്ഞിട്ടാണ് അവിടെ നിന്നും ഇറങ്ങുന്നത്. സിനിമ നടക്കില്ലെന്ന് എല്ലാവരേയും അറിയിച്ചു. കുടുംബത്തിന്റെ കുറ്റം പറച്ചിലും ആളുകളുടെ പരിഹാസവും നേരിട്ടു, പ്രവീണ്‍ പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി