'നയന്‍താര ഷൂട്ടിംഗിന് വരുന്നത് ഏഴ് അസിസ്റ്റന്റുകളുമായി, ആന്‍ഡ്രിയക്ക് മേക്കപ്പ്മാന്‍ മുംബൈയില്‍ നിന്നും തന്നെ വരണം'; വിമര്‍ശിച്ച് നിര്‍മ്മാതാവ്

നിര്‍മ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ കുറിച്ച് സംവിധായകനും തമിഴ് സിനിമാ നിര്‍മ്മാതാവായ കെ രാജന്‍ പരസ്യമായി വിമര്‍ശിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. അജിത്ത്, തൃഷ, നയന്‍താര, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങളെ കുറിച്ചാണ് നിര്‍മ്മാതാവ് പറയുന്നത്.

അജിത്ത് ഇപ്പോള്‍ സൂപ്പര്‍ താരമായ ശേഷം ഓഡിയോ റിലീസിന് ‘ഞാന്‍ വരില്ല’ എന്നായി നിലപാട്. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങള്‍ വലിയ അഹങ്കാരമാണ് കാണിക്കുന്നത്. വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കൂ. എംജിആര്‍ വീട്ടില്‍ നിന്നും പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്നിരുന്നു.

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വരുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം. ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ. കോടിക്കണക്കിന് രൂപ പ്രതിഫലം വേണം, അതിനും പുറമെ ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങി കൊണ്ട് വരണം.

പിന്നെ തൃഷയെ പോലുള്ള ചിലരുണ്ട്. അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാന്‍ പതിനഞ്ചു ലക്ഷം വേണം എന്നാണ് ഡിമാന്‍ഡ്. നയന്‍താര ഷൂട്ടിംഗിനു വരുമ്പോള്‍ ഏഴ് അസിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാതാവിന് ചെലവ്.

അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാല്‍ അമ്പതു ലക്ഷം രൂപ അവരുടെ അസിസ്റ്റന്റുകളുടെ കൂലിയായി നിര്‍മ്മാതാവ് നല്‍കണം. പണ്ടെല്ലാം ഒന്നോ രണ്ടോ കാരവാന്‍ ആണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നത്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം. ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകള്‍ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്.

ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വരെ മേക്കപ്പ് മാനെ ബോംബെയില്‍ നിന്നും കൊണ്ട് വരണം എന്നാണ് നിര്‍ബന്ധം. ആന്‍ഡ്രിയ എന്നൊരു കുട്ടിയുണ്ട്. അതിനെ മേക്കപ്പ് ചെയ്യാന്‍ മുംബൈയില്‍ നിന്നും ആളെ കൊണ്ടു വരണം എന്നാണ് നിര്‍ബന്ധം.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല