മരം കുലുക്കിയോ നോട്ടടിച്ചോ അല്ല നിര്‍മ്മാതാക്കള്‍ പണം കൊണ്ടു വരുന്നത്, വലിയ പ്രതിഫലം ചോദിക്കുന്നവര്‍ക്ക് ഇനി വീട്ടിലിരിക്കാം: സുരേഷ് കുമാര്‍

കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്ന താരങ്ങളെ സിനിമയില്‍ നിന്നും ഒഴിവാക്കുമെന്ന് നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ ആയിരുന്നു നിര്‍മ്മാതാവിന്റെ പ്രതികരണം.

”അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാന്‍ പോകുന്നത്.”

”വലിയ തുകകള്‍ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. തിയേറ്ററില്‍ കളക്ഷനില്ല. ആളില്ല. 15 ആള്‍ക്കാര്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ.”

”അത്രയും പേര്‍ക്ക് വേണ്ടി തിയേറ്ററുകാര്‍ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിര്‍മ്മാതാക്കള്‍ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം.”

”ആരെ വെച്ചായാലും സിനിമ ചെയ്യാം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും അഭിനന്ദിക്കും. ഇവിടെ ഇനി വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്” എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.

Latest Stories

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു