രാത്രി മൂന്ന് മണിക്ക് അവന് കഞ്ചാവ് വേണം, ഇല്ലെങ്കില്‍ മൂഡ് കിട്ടില്ല..; ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണങ്ങളുമായി നിര്‍മ്മാതാവ്. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ കഞ്ചാവ് ആവശ്യപ്പെട്ടു എന്നാണ് ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹസീബ് മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

രാത്രി മൂന്ന് മണി ആയപ്പോള്‍ ശ്രീനാഥ് ഭാസിയുടെ കോള്‍ വന്നു, വലിക്കാന്‍ സാധനം വേണമെന്ന് പറഞ്ഞ്. എന്നെയല്ല, ഞാന്‍ ഏല്‍പ്പിച്ച പയ്യനെയാണ് വിളിച്ചത്. എവിടുന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോള്‍ കിട്ടാന്‍ മാര്‍ഗമില്ല എന്നൊക്കെ പറഞ്ഞു. കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍. രാത്രി മൂന്ന് മണി ആയപ്പോള്‍ എനിക്ക് കോള്‍ വന്നു.

ഭാസി ഇങ്ങനെയൊരു പ്രശ്‌നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നില്‍ക്കുന്നത് എന്ന് പറഞ്ഞു. പ്രശ്നം എന്താണെന്ന് വച്ചാല്‍, രാവിലെ ഇവന്‍ ലൊക്കേഷനില്‍ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കില്‍ ഈ സാധനം വേണം. ഇത് ലൊക്കേഷനിലുണ്ട്. കാരവന്റെ അകത്ത് ഇത് തന്നെയായിരുന്നു പണി.

കാരവനില്‍ കയറിയാല്‍ ആശാന് ഒരു പുകയെടുക്കണം. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പൊലീസ് നടപടിയിലേക്ക് പോയാല്‍, അവര്‍ വന്നാല്‍ ആ സ്പോട്ടില്‍ വച്ച് കണ്ടാല്‍ അല്ലേ നടക്കുകയുള്ളൂ. ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീര്‍ത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്