രക്ഷപ്പെട്ടത് വമ്പന്‍ അപകടത്തില്‍ നിന്ന്.. സ്‌റ്റേജ് തകര്‍ന്നു വീണ് പ്രിയങ്ക മോഹന്‍; വീഡിയോ

നടി പ്രിയങ്ക മോഹന്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ സ്റ്റേജ് തകര്‍ന്ന് അപകടം. പ്രിയങ്ക മോഹനും മറ്റ് അതിഥികളും നില്‍ക്കുമ്പോള്‍ പെട്ടെന്ന് സ്റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. ഒരു ടെക്‌സ്റ്റെയില്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം നടന്നത്. തെലങ്കാനയിലെ തൊരൂര്‍ ആണ് സംഭവം നടന്നത്.

ഉദ്ഘാടനത്തിനിടെ വേദി തകര്‍ന്ന് വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പ്രിയങ്ക മോഹന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ആശങ്കപ്പെടുന്നത് പോലെ വലിയ പരിക്കുകളൊന്നും പറ്റിയില്ല, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നാണ് പ്രിയങ്ക പറയുന്നത്.

അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രിയങ്ക കുറിച്ചു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ അതില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ കൂടി ഉറപ്പുവരുത്തണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

പരിപാടിക്ക് അനുമതി കൊടുക്കുന്നവര്‍ സംഘാടകര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തണമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ബ്രദര്‍ എന്ന ചിത്രമാണ് നടിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. നിലാവുക്കു എന്‍ മേല്‍ എന്നടി കൊമ്പം, ദെയ് കോള്‍ ഹിം ഒജി എന്നീ ചിത്രങ്ങളാണ് നടിയുടെതായി ഒരുങ്ങുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ