'വണ്‍ ലൈന്‍ പറയാന്‍ ടൊവിനോയെ വിളിച്ച പോലെ ഇനി ബേസിലിന് എന്നെ വിളിച്ചൂടെ'; സംവിധായകനോട് പ്രിയങ്ക ചോപ്ര

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഡിസംബര്‍ 24ന് റിലീസ് ചെയ്യുകയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 19ന് ജിയോ മാമി മുംബൈ ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് പ്രീമിയറായി മിന്നല്‍ മുരളി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇതിന് മുമ്പായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയിലെ രസകരമായ സംഭാഷണങ്ങളാണ് വൈറലായത്. മിന്നല്‍ മുരളിയുടെ വണ്‍ ലൈന്‍ പറയാന്‍ ടൊവീനോയെ വിളിച്ച പോലെ ഇനി ബേസിലിന് തന്നെ വിളിച്ചൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

‘മിന്നല്‍ മുരളിയുടെ ഒപ്പം കൂടാന്‍ മറ്റൊരു കഥാപാത്രം കൂടെ വരികയാണെങ്കില്‍…! ആര്‍ക്കറിയാം… അങ്ങനെ സംഭവിച്ചു കൂടായ്കയില്ലല്ലോ! സാദ്ധ്യതകള്‍ അനന്തമാണല്ലോ’ എന്നാണ് പ്രിയങ്ക പറയുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് അല്‍പം സങ്കീര്‍ണമാണെന്ന് ബേസില്‍ പറയുന്നു.

ഇന്ത്യയുടെ സംസ്‌കാരവും പുരാണങ്ങളും പരിശോധിച്ചാല്‍ അവയില്‍ ധാരാളം സൂപ്പര്‍ ഹീറോകളെ നമുക്ക് കാണാം. എന്നാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് അല്‍പം സങ്കീര്‍ണമാണ്. കാരണം, അമേരിക്കന്‍ സൂപ്പര്‍ ഹീറോകളുടെ വലിയ സ്വാധീനം പ്രേക്ഷകരിലുണ്ട്.

അതിനാല്‍ പ്രേക്ഷകര്‍ക്ക് ഏതെങ്കിലും തരത്തില്‍ കണക്ട് ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കേണ്ടി വരും. അതായത് നമ്മുടെ കാഴ്ചാപരിസരങ്ങളില്‍ കണ്ടേക്കാവുന്ന തരത്തിലുള്ള ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം! ഇത്തരമൊരു ചിന്തയുടെ തുടര്‍ച്ചയാണ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ എന്നാണ് ബേസില്‍ പറയുന്നത്.

Latest Stories

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍