ഉര്‍വശിയുടെ 700-ാം സിനിമ; 'മിഥുന'ത്തിന് ശേഷം വീണ്ടും പ്രിയദര്‍ശന്‍ ചിത്രത്തില്‍ താരം

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു. ഉര്‍വശിയുടെ കരിയറിലെ 700-ാം സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. 1993ല്‍ റിലീസ് ചെയ്ത മിഥുനം ആണ് ഉര്‍വശി ഒടുവില്‍ വേഷമിട്ട പ്രിയദര്‍ശന്‍ ചിത്രം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ”മിഥുനത്തിന് ശേഷമുള്ള കൂടിച്ചേരല്‍. ഉര്‍വശിയുടെ 700-ാം ചിത്രമായ ‘അപ്പാത്ത’യില്‍ വീണ്ടും ഒന്നിക്കുന്നു” എന്നാണ് പ്രിയദര്‍ശന്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.

തമിഴ് സിനിമയിലൂടെ ആയിരുന്നു ഉര്‍വശി നായികാ പദവിയിലേക്ക് ഉയര്‍ന്നത്. 1983ല്‍ കെ ഭാഗ്യരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും നായികയായി എത്തി.

മലയാളത്തിനൊപ്പം അന്യഭാഷാ സിനിമകളിലും സജീവമാണ് ഉര്‍വശി. സൂരറൈ പോട്ര്, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അസാമാന്യ പ്രകടനം നടത്തിയായിരുന്നു താരം കൈയടി നേടിയത്. ഗോസ്റ്റ്ലി, ഇഡിയറ്റ്, കാസേതാന്‍ കടവുളേടാ, അന്തകന്‍, മുരുങ്കക്കായി ചിപ്സ് വീട്ട്ല വിസേസങ്ക, അന്‍പറിവ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'