പൃഥ്വിരാജ് മിടുക്കനായ കാസ്റ്റിങ് ഡയറക്ടർ, എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും : ഫാസിൽ

സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയിലെ കഥാപാത്രങ്ങളെ ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ് പൃഥ്വിരാജും ടീമും. എംപുരാനിൽ നെടുമ്പള്ളി അച്ചൻ എന്ന കഥാപാത്രമായി ഫാസിലും എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ റിവീല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

എംപുരാനില്‍ റോള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യാതിരിക്കാന്‍ പറ്റില്ല. കാരണം ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന് പറയുന്ന സംവിധായക പ്രതിഭയെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു. ഞാനും ഒരു സംവിധായകൻ ആണല്ലോ.. പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും. കാര്യം 40 ഓളം കഥാപാത്രങ്ങളുള്ള പടമാണ്. ഒരു പ്രത്യേക കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അതിന് പൃഥ്വിരാജ് ഏതറ്റംവരെയും പോവും’ എന്നാണ് ഫാസില്‍ പറഞ്ഞത്.

പൃഥ്വിരാജ് മിടുക്കനായ കാസ്റ്റിങ് ഡയറക്ടറാണെന്നും അഭിനയത്തെ കുറിച്ച് വളരെ ആഴത്തില്‍ അറിവുള്ളയാളാണെന്നും ഫാസില്‍ പറയുന്നു. എംപുരാന്റെ ഡബ്ബിങ്ങിനായി എത്തിയപ്പോള്‍ ഫാദര്‍ നെടുമ്പള്ളിയായി തന്നെ തിരഞ്ഞെടുത്തതില്‍ പൃഥ്വിരാജിനോട് നന്ദി പോലും പറയണമെന്ന് തോന്നിയെന്നും ഫാസില്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ