റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ട; ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്‍കി പൃഥ്വിരാജ്

പുതിതായി വാങ്ങിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ഒഴിവാക്കി ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്‍കി നടന്‍ പൃഥ്വിരാജ്. ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി എറണാകുളം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ലേലത്തില്‍ നിന്ന് പിന്മാറി ആ തുക ദുരിതാശ്വാസത്തിനായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു പൃഥ്വി.

KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതേ നമ്പറിനായി മറ്റു പലരും രംഗത്തുള്ളതിനാല്‍ ലേലം വിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആര്‍ടിഒ ഓഫീസ്. എന്നാല്‍, നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്നും ആ തുക പ്രളയദുരിതാശ്വാസത്തിന് നല്‍കാനാണ് തീരുമാനമെന്നും പൃഥ്വി പറഞ്ഞതായി എറണാകുളം ആര്‍ടിഒ കെ.മനോജ്കുമാര്‍ പറഞ്ഞു.

Image result for പൃഥ്വിരാജ് റേഞ്ച് റോവര്‍
റേഞ്ച് റോവറിന് മുന്‍പ് സ്വന്തമാക്കിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ആറു ലക്ഷം രൂപ മുടക്കിയായിരുന്നു് പൃഥി സ്വന്തമാക്കിയത്. ഇത്തവണ ചേട്ടന്‍ ഇന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും അന്‍പൊടു കൊച്ചിയുടെ പ്രവര്‍ത്തനങ്ങളില്‍ പൃഥ്വിരാജും ഭാഗമായിരുന്നു. പൃഥ്വിയുടെ വക വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങളാണ് അന്‍പൊടു കൊച്ചി കൈമാറിയത്. കഴിഞ്ഞ പ്രളയ സമയത്തും പൃഥ്വി സഹായവുമായി രംഗത്ത് വന്നിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ