'ലേഡി സൂപ്പര്‍സ്റ്റാറിന്റെ 'മാധുരി' ബോള്‍ഡാണ്'; മികച്ച പ്രതികരണം നേടി പ്രതി പൂവന്‍ കോഴിയുടെ ട്രെയ്‌ലര്‍

മഞ്ജു വാര്യര്‍ നായികയാകുന്ന “പ്രതി പൂവന്‍കോഴി”യുടെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. . പത്ത് ലക്ഷത്തില്‍പ്പരം വ്യൂസ് നേടി മുന്നേറുന്നതിനൊപ്പം തന്നെ മികച്ച അഭിപ്രായങ്ങളും ട്രെയിലറിന് ലഭിക്കുന്നുണ്ട്. മഞ്ജുവാര്യരുടെ ശക്തമായ ഒരു കഥാപാത്രമാണ് മാധുരിയെന്നും. നടിയുടെ ഗംഭീരമായ മായ തിരിച്ചുവരവാണിതെന്നുമൊക്കെ ധാരാളം പേര്‍ സോഷ്യല്‍മീഡിയയില്‍ കമന്റു ചെയ്തിട്ടുണ്ട്. പത്രം എന്ന സിനിമയിലെ നടിയുടെ കഥാപാത്രവുമായി ഈ വേഷത്തെ ഉപമിക്കുകയും ചെയ്യുകയാണ് ചിലര്‍. ഏറെ നിഗൂഢതകളും ചോദ്യങ്ങളുമാണ് ചിത്രം പ്രേക്ഷകര്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു ചിത്രത്തില്‍ വേഷമിടുന്നത്. മാധുരിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. മുമ്പ് “പച്ചക്കുതിര” എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ സംവിധായകന്‍ എത്തിയിരുന്നു.

“ഹൗ ഓള്‍ഡ് ആര്‍ യു” ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് പ്രതി പൂവന്‍കോഴി നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20- ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം