ഭാര്യയെ പേടിപ്പിക്കാന്‍ പ്രാങ്ക്, അഭിനയിക്കുന്നതിനിടെ ജീവന്‍ നഷ്ടമായി; നടന്‍ സമ്പത്ത് റാമിന്റെ മരണത്തെ കുറിച്ച് സുഹൃത്ത്

ഭാര്യയെ പേടിപ്പിക്കാന്‍ ശ്രമിച്ചതിനിടെയാണ് നടന്‍ സമ്പത്ത് ജെ റാമിന് ജീവന്‍ നഷ്ടമായതെന്ന് അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവ്. ഏപ്രില്‍ 22ന് ആണ് കന്നഡ നടന്‍ സമ്പത്തിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

ഇതിനിടെയാണ് രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തല്‍. ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടതാണ് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ രാജേഷിന്റെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കില്‍ സമ്പത്തിന് ജീവന്‍ നഷ്ടപ്പെട്ടതാണ്. സമ്പത്ത് മരിക്കുന്നതിന് മുമ്പ് ആ രാത്രിയില്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇതിന് ശേഷം ഭാര്യയെ പേടിപ്പിക്കാന്‍ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു എന്നാണ് രാജേഷ് ധ്രുവ് പറയുന്നത്.

സമ്പത്തിന്റെ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ധ്രുവ് അഭ്യര്‍ത്ഥിച്ചു. ഭാര്യ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കേയാണ് സമ്പത്തിന്റെ അപ്രതീക്ഷിതമായ വിയോഗം. അഗ്‌നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ ശ്രദ്ധേയനാ നടനാണ് സമ്പത്ത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ