മണാലിയില്‍ വച്ച് ആത്മയാന് വഴിയില്‍ കണ്ട പ്രണവ് മോഹന്‍ലാല്‍; വിഡിയോ

മണാലിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ പ്രണവ് മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് യുവസഞ്ചാരി ആത്മയാന്‍. വലിയൊരു ബാക്ക്പാക്കുമായി മണാലിയുടെ തെരുവുകളിലൂടെ നടന്നു പോകുന്ന പ്രണവ് മോഹന്‍ലാലിന്റെ ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

പതിവു കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോള്‍ മുഖപരിചയം തോന്നി സംസാരിക്കാന്‍ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹന്‍ലാല്‍ ആണെന്ന് ആത്മയാന്‍ തിരിച്ചറിഞ്ഞത്. രസകരമായ ആ കൂടിക്കാഴ്ചയുടെ വിഡിയോ ആത്മയാന്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘വഴിയില്‍ നിന്നൊരാളെ കിട്ടയതാണ്,’

എന്നൊരു ആമുഖത്തോടെ ആത്മയാന്‍ പ്രണവിനെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് ക്ഷണിച്ചു. കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും തമാശയ്ക്ക് ചോദിക്കുന്നത് വിഡിയോയില്‍ കാണാം. ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍’, എന്നു പറഞ്ഞുകൊണ്ടാണ് ആത്മയാന്‍ വിഡിയോ അവസാനിപ്പിക്കുന്നത്.

ഹൃദയം ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായികയാവുന്നത്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്