ഒടിയന്‍ വൈകാന്‍ കാരണം പ്രകാശ് രാജ് ?

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം വളരെ വൈകിയാണ് ഷൂട്ടിങ് ആരംഭിച്ചത്. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഇനിയും പൂര്‍ത്തിയാകാനുമുണ്ട്. മുന്‍പ് പറഞ്ഞ തീയതികളിലൊന്നും ഷൂട്ടിങ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നതിനു പിന്നില്‍ നടന്‍ പ്രകാശ് രാജാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒടിയനില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. എന്നാല്‍ പ്രകാശിനു ഡേറ്റില്ലാത്തതാണ് ഷൂട്ടിങ് വൈകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒടിയന്റെ ചിത്രീകരണം മൂന്നു ഷെഡ്യൂളുകളിലായി പൂര്‍ത്തിയാക്കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചിരുന്നത്. ആദ്യ രണ്ടു ഭാഗം ഭംഗിയായി പൂര്‍ത്തീകരിച്ചെങ്കിലും ജനുവരിയില്‍ ആരംഭിക്കുമെന്ന് കരുതിയിരുന്ന അവസാന ഭാഗം നീട്ടി വയ്‌ക്കേണ്ടി വരികയായിരുന്നു. ഈ ഷെഡ്യൂളിലുള്ളത് പ്രകാശ് രാജിന്റെ സീനുകളാണെന്നാണ് സൂചന.

പ്രകാശ് രാജിനു പുറമേ മോഹന്‍ലാലും നിലവില്‍ ഷൂട്ടിങ് തിരക്കുകളിലാണ്. ഒടിയന്റെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിയതോടെ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ രാവൂണ്ണി എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ക്ക് പുറമെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ