'നേര്' തളരുമോ? മോഹന്‍ലാലിന് ചെക്ക് വച്ച് 'സലാര്‍'; കേരളത്തില്‍ പ്രഭാസ് ചിത്രത്തിന് കൂടുതല്‍ ഫാന്‍സ് ഷോകള്‍

മോഹന്‍ലാലിന്റെ ‘നേര്’ ചിത്രത്തിനൊപ്പമാണ് പ്രഭാസ് ചിത്രം സലാറും തിയേറ്ററുകളില്‍ എത്തുന്നത്. സലാറിന് ചെക്ക് വച്ചു കൊണ്ടാണ് നേര് ഡിസംബര്‍ 21ന് പ്രഖ്യാപിച്ചത്. ഡിസംബര്‍ 22ന് ആണ് സലാര്‍ തിയേറ്ററുകളില്‍ എത്തുന്നത്. നേരിന് ഭീഷണിയാകും സലാര്‍ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സലാറില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളത്തിലും സലാറിന്റെ നിരവധി ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാന്‍സ് ഷോ സംഘടിപ്പിക്കാന്‍ ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് മുന്‍കയ്യെടുക്കുന്നത്.

അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നാല് മണിക്ക് ഫാന്‍സ് ഷോ സംഘടിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ‘കെജിഎഫ്’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സലാര്‍ ഒരുക്കുന്നത് എന്നതിനാല്‍ കേരളത്തില്‍ ചിത്രത്തില്‍ വലിയ സ്വീകാര്യത ലഭിക്കും.

ബാഹുബലിയും കെജിഎഫുമൊക്കെ കേരളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു. അതുകൊണ്ട് പ്രശാന്ത് നീലിന്റെ പ്രഭാസ് ചിത്രമായ സലാറിന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്. ഹോംബാലെ ഫിലിസിന്റെ ബാനറില്‍ ഒരുങ്ങുന്ന സലാറില്‍ ശ്രുതി ഹാസന്‍ ആണ് നായികയാകുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ