അശ്ലീല വീഡിയോ; പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവിനും എതിരെ ഗോവ പൊലീസിന്റെ കുറ്റപത്രം

നടി പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2020ല്‍ പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസിലാണ് ഇരുവര്‍ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാനക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അശ്ലീലം പറയുക, അതിക്രമിച്ച് കടക്കുക, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചതായി കാനക്കോണ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ഗവാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2020 നവംബറില്‍ കാനക്കോണ ഏരിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാപ്പോളി അണക്കെട്ടില്‍ വച്ച് അശ്ലീല വീഡിയോ ഷൂട്ട് ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

അറസ്റ്റ് ചെയ്തത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ 447 (ക്രിമിനല്‍ അതിക്രമം), 292, 293 (അസഭ്യത), 294 (പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീലമായ പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

Latest Stories

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം