റെക്കോഡ് തകര്‍ക്കാന്‍ 'പൊന്നിയിന്‍ സെല്‍വന്‍', പ്രതീക്ഷയോടെ 'ഏജന്റ്'; നാളെ തിയേറ്ററുകളില്‍ എത്തുന്ന സിനിമകള്‍

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ എഴുപതിലധികം സിനിമകളില്‍ തിയേറ്ററില്‍ ഓളമുണ്ടാക്കാന്‍ സാധിച്ചത് ‘രോമാഞ്ചം’ എന്ന സിനിമയ്ക്ക് മാത്രമാണ്. ഒരു ദിവസം തന്നെ 9 ഓളം സിനിമകള്‍ വരെ ഒന്നിച്ച് എത്തിയെങ്കിലും എല്ലാം ഫ്‌ളോപ്പുകള്‍ ആയി മാറി.

വീണ്ടും പ്രതീക്ഷകളുമായി നാളെ സിനിമകള്‍ എത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള ഗംഭീര സിനിമകളാണ് നാളെ റിലീസിനെത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’, ‘ഏജന്റ്’, ‘പാച്ചുവും അത്ഭുതവിളിക്കും’ എന്നീ ചിത്രങ്ങളാണ് നാളെ റിലീസിന് ഒരുങ്ങുന്ന മൂന്ന് പ്രധാനപ്പെട്ട സിനിമകള്‍.

ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം ‘പാച്ചുവും അത്ഭുതവിളിക്കും’ നാളെ തിയേറ്ററില്‍ എത്തും. ഫഹദ് ഫാസില്‍ നായകന്‍ ആകുന്ന ചിത്രത്തില്‍ വാസുമാമന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിച്ചത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മ്മിക്കുന്നത്.

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഏറെ പ്രതീക്ഷകളോടെയാണ് റിലീസിന് ഒരുങ്ങുന്നത്. ആദ്യ ഭാഗം ഹിറ്റ് ആയതുകൊണ്ട് രണ്ടാം ഭാഗത്തിനായി പ്രതീക്ഷകള്‍ ഏറെയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എത്തുന്നത്. ഐശ്വര്യ റായ്, തൃഷ, വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, ശരത് കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും കേന്ദ്ര കഥാപാത്രമാകുന്ന ‘ഏജന്റ്’ സിനിമ നാളെ റിലീസ് ചെയ്യും. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം പുറത്തെത്തും. റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. മഹാദേവന്റെ ടീം അംഗമായാണ് അഖില്‍ വേഷമിടുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സ്‌പൈ ത്രില്ലര്‍ ആണ്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും