തോക്ക് കണ്ടെത്താനായില്ല; ബാലയെ വീട്ടിലെത്തി ചോദ്യം ചെയ്ത് പൊലീസ്

വീട് കയറി അക്രമിച്ചുവെന്ന യൂട്യൂബര്‍ ചെകുത്താന്റെ പരാതിയില്‍ പൊലീസ് നടന്‍ ബാലയുടെ മൊഴിയെടുത്തു. തൃക്കാക്കര പൊലീസ് നടന്റെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. പരിശോധനയില്‍ തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ചെകുത്താന്‍ എന്ന് വിളിപ്പേരുള്ള അജു അലക്‌സിനെ ഭീഷണിപ്പെടുത്തിയതിനാണ് തൃക്കാക്കര പൊലീസ് ബാലയ്‌ക്കെതിരെ കേസെടുത്തത്. ആറാട്ടണ്ണന്‍ എന്ന അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല മാപ്പ് പറയിക്കുന്ന വീഡിയോ ട്രോള്‍ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നില്‍ എന്നാണ് എഫ്‌ഐആറിലുള്ളത്.

ചെകുത്താനെന്ന് വിളിപ്പേരുള്ള യൂട്യൂബര്‍ അജു അലക്‌സ് ഇടപ്പള്ളി ഉണ്ണിച്ചിറയില്‍ സുഹൃത്തിനൊപ്പമാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ അതിക്രമിച്ച് കയറിയ ബാല അജു അലക്‌സിനെ അന്വേഷിച്ചെന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.

വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും അജു അലക്‌സ് വീഡിയോ ചെയ്യാനായി ഉപയോഗിച്ചിരുന്ന ബാക്‌ഡ്രോപ്പ് വലിച്ചുകീറിയെന്നും എഫ്‌ഐആറിലുണ്ട്. ഇതിന് പിന്നാലെയാണ് അജു അലക്‌സും അബ്ദുല്‍ ഖാദറും തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്.

പരാതിക്ക് പിന്നാലെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി ബാലതന്നെ ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ബാലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സന്തോഷ് വര്‍ക്കി രംഗത്തെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം തന്നെ മുറിയില്‍ പൂട്ടിയിട്ടു എന്നാണ് ആരോപണം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്