ചമ്പല്‍ റാണി ഫൂലന്‍ ദേവിയുടെ ജീവിതം വീണ്ടും സ്‌ക്രീനില്‍; ഇത്തവണ എത്തുന്നത് വെബ് സീരീസായി

ചമ്പല്‍ റാണി ഫൂലന്‍ ദേവിയുടെ സംഭവബഹുലമായ ജീവിതം വീണ്ടും സ്‌ക്രീനിലെത്തുന്നു. ദിമാന്‍ഷു ദുലിയ ആണ് “ഫൂലന്‍ ദേവി” എന്ന പേര് നല്‍കിയിരിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. തനിഷ്ത ചാറ്റര്‍ജി ആയിരിക്കും ഫൂലനെ അവതരിപ്പിക്കുക. ഇവരുടെ ജീവിതവും മരണവും ചിത്രീകരിക്കുന്ന സീരീസിന് 20 എപ്പിസോഡുകള്‍ ഉണ്ടായിരിക്കും.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫൂലന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ശേഖര്‍ കപൂര്‍ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. “ബാന്‍ഡിഡ് ക്വീന്‍” എന്നായിരുന്നു സിനിമയുടെ പേര്. ആ ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറായിരുന്നു ദിമാന്‍ഷു ദുലിയ.

1981ല്‍ ഉന്നത വര്‍ഗക്കാരായ ഇരുപതു പേരെ കൂട്ടക്കൊല ചെയ്തതോടെയാണ് ഫൂലന്‍ ദേവിയും സംഘവും ശ്രദ്ധ നേടുന്നത്. പിന്നീട് 1983ല്‍ ഇവര്‍ കീഴടങ്ങുകയായിരുന്നു. പതിനൊന്ന് വര്‍ഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയും പിന്നീട് ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗമാവുകയും ചെയ്തു. 2001 ജൂലൈ 25ന് ഡല്‍ഹിയില്‍ സ്വവസതിയ്ക്ക് മുന്നില്‍ അക്രമികളുടെ വെടിയേറ്റ് ഫൂലന്‍ ദേവി കൊല്ലപ്പെട്ടു.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി