'ശവക്കൂനകൾ നികത്തി കെട്ടിടങ്ങൾ വെക്കുന്ന സമയം'; ഞെട്ടിക്കാൻ വീണ്ടും മിഥുൻ മാനുവൽ തോമസ്; 'ഫീനിക്സ്' ട്രെയ്‌ലര്‍ പുറത്ത്

അഞ്ചാം പാതിര, ഗരുഡൻ എന്നീ ത്രില്ലർ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രം ‘ഫീനിക്സി’ന്റെ ട്രെയ്‌ലര്‍ പുറത്ത്.

വിഷ്ണു ഭരതൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ- ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

ട്രെയ്‌ലര്‍ ആകാംക്ഷയും പേടിയും നിറഞ്ഞ കാഴ്ചാനുഭവമാണ് പ്രേക്ഷകന് നൽകുന്നത്. കൈതി, ആർഡിഎക്സ് എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച സാം സി. എസ് ആണ് ഫീനിക്സിൽ സംഗീതമൊരുക്കുന്നത്.

അജു വർഗീസ്, ചന്ദു നാഥ്, അനൂപ് മേനോൻ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് . 21 ഗ്രാംസ്’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമിക്കുന്ന ‘ഫീനിക്സ്’ നവംബർ 17 ന് ആണ് റിലീസിനൊരുങ്ങുന്നത്. .

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ