രചന ശ്രീകുമാരന്‍ തമ്പി, ആലാപനം പി.കെ സുനില്‍കുമാര്‍; ശ്രദ്ധ നേടി 'പെര്‍ഫ്യൂമി'ലെ ഗാനം

നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച ‘പെര്‍ഫ്യൂം’ ചിത്രത്തിലെ ഗാനം റിലീസായി. ”ശരിയേത് തെറ്റേത് ഈ വഴിയില്‍” എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ സംഗീതം നല്‍കി പി.കെ സുനില്‍കുമാര്‍ ആലപിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നടി ശാരദ, മനോജ് കെ.ജയന്‍, ശരത് കുമാര്‍, സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസായത്.

ഇപ്പോള്‍ റിലീസായ ഗാനം മധുശ്രീ നാരയണന്റെ സ്വരമാധുരിയിലുടെ എത്തിയപ്പോഴും ഗാനം വലിയ ഹിറ്റായിരുന്നു. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ചിത്രമാണ് പെര്‍ഫ്യൂം. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഗാനങ്ങളും ഈ ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്.

ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ. ശ്രീരഞ്ജിനി, സുജിത്ത് കറ്റോട് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി.കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ് എന്നിവരാണ് ആലപിച്ചത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് പെര്‍ഫ്യൂമിന്റെ ഇതിവൃത്തം.

സമീപകാലത്ത് സമൂഹത്തില്‍ തുടര്‍ന്നുവരുന്ന സ്ത്രീ സംബന്ധമായ ചര്‍ച്ചകളും വിവാദങ്ങളുമൊക്കെ പെര്‍ഫ്യൂം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീ സമൂഹത്തിന്റെ അന്തസ്സിനെ ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യഭാഷയും പെര്‍ഫ്യൂമിന്റെ മറ്റൊരു പുതുമയാണ്. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ്, നന്ദന മുദ്ര ഫിലിംസ് എന്നിവയുടെ ബാനറില്‍ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ.പി സുനില്‍. ക്യാമറ-സജത്ത് മേനോന്‍, എഡിറ്റര്‍-അമൃത് ലൂക്ക, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, ആര്‍ട്ട്-രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം-സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്-വിദ്യാസാഗര്‍, പി.ആര്‍.ഒ-പി.ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ