പത്മരാജന്‍ സാക്ഷി, രഹസ്യമായി മോതിരം കൈമാറി ജയറാമും പാര്‍വതിയും; ചിത്രം വൈറല്‍

വിവാഹിതാരാകുന്നതിന് മുമ്പ് പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് രഹസ്യമായി മോതിരം കൈമാറുന്ന ജയറാമിന്റെയും പാര്‍വതിയുടെയും ചിത്രം വൈറല്‍. പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍ ആണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ ജയറാമിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭന്‍ പങ്കുവച്ച പോസ്റ്റ് ആണിത്. സമീപകാലത്തുള്ള കോമിക് ബോഡി ലാംഗ്വേജ് വളരെ ശ്രദ്ധാപൂര്‍വം മാറ്റി വച്ച് ഒരുപാട് റിസേര്‍ച്ച് നടത്തിയ ചെയ്ത കഥാപാത്രമാണിതെന്ന് തോന്നും.

അതിഗംഭീരമായി എന്നാണ് അനന്ത പത്മനാഭന്‍ ജയറാമിനോട് പറയുന്നത്. ബാഹുബലി, ആര്‍ആര്‍ആര്‍, കെജിഎഫ് ഒന്നും അത്ര പോര, അതിനേക്കാള്‍ ഇഷ്ടമായത് പൊന്നിയിന്‍ സെല്‍വന്‍ ആണെന്നും അനന്തന്‍ പറയുന്നു. തന്റെ അഭിനയത്തെ പ്രശംസിച്ച അനന്തപത്മനാഭന് ജയറാം നല്‍കിയ മറുപടി സന്ദേശവും ഈ പോസ്റ്റിനൊപ്പമുണ്ട്.

പൊന്നിയിന്‍ സെല്‍വനില്‍ ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ശരീരഭാരം വര്‍ദ്ധിപ്പിച്ച് കുടുമയൊക്കെ വച്ചുള്ള ജയറാമിന്റെ മേക്കോവറും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഏറെ പ്രധാനമുള്ള കഥാപാത്രമാണ് ജയറാമിന്റെ നമ്പി. അതേസമയം, പൊന്നിയിന്‍ സെല്‍വന്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”