പദ്മാവതിനായി റിലീസ് മാറ്റി പാഡ്മാന്‍, ഉപകാരം ഒരിക്കലും മറക്കില്ലെന്ന് സഞ്ജയ് ലീല ബന്‍സാലി

വിവാദങ്ങള്‍ക്കിടയിലും സഞ്ജയ്‌ലീല ബന്‍സാലി ചിത്രം  പദ്മാ
വത് ജനുവരി 25ന് തീയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. അതേദിവസം തന്നെയാണ് അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബന്‍സാലി ചിത്രത്തിനായി അക്ഷയ് കുമാറിന്റെ പാഡ്മാന്റെ റിലീസ് മാറ്റിവച്ചു.

അക്ഷയി് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പദ്മാവത് എത്രയും വേഗം തന്നെ ജനങ്ങളിലേയ്ക്ക് എത്തേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണെന്നും അക്ഷയ്കുമാര്‍ അറിയിച്ചു. പകരം ഫെബ്രുവരി 9ന് പാഡ്മാന്‍ റിലീസ് ചെയ്യും. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം പാഡ്മാന്റെ റിലീസ് നീട്ടി വച്ചതില്‍ നന്ദി അറിയിച്ച് സഞ്ജയ് ലീല ബന്‍സാലിയും രംഗത്തെത്തി. ജീവിതകാലത്തിലൊരിക്കലും താന്‍ ഈ സഹായം മറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “ഏറെ പ്രതിസന്ധികള്‍ക്കിടയിലാണ് പത്മാവത് റിലീസ് ചെയ്യുന്നത്. അപ്പോഴാണ് അക്ഷയിന്റെ പാഡ്മാനും അതേ തീയതിയിലാണെന്നറിയുന്നത്. റിലീസ് തീയതി മാറ്റാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും അദ്ദേഹം അത് അംഗീകരിയ്ക്കുകയുമായിരുന്നു- ബന്‍സാലി പറഞ്ഞു.

Latest Stories

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം