തലകീഴായി ടിനി ടോം; 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

“വെടിവഴിപാടി”ന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന “പാപം ചെയ്തവര്‍ കല്ലെറിയട്ടെ” ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിസല്‍ ശ്രദ്ധേയമാകുന്നു. നടന്‍ ടിനി ടോം ആണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഏറെ പ്രത്യേകതളോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ടിനി ടോം തല കീഴായാണ് പോസ്റ്ററില്‍ എത്തുന്നത്.

സാമൂഹ്യ ആക്ഷേപഹാസ്യമായൊരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നിവിന്‍ പോളിയാണ് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളും പോസ്റ്ററിന് ലഭിക്കുന്നുണ്ട്. വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രത്തില്‍ ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു