പെട്ടെന്ന് പ്രശസ്തി കിട്ടിയപ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് അറിയാതെ പോയി, മുകേഷിനെയും ഉര്‍വശിയെയും കണ്ടു പഠിക്കണം: ഒമര്‍ ലുലു

സീനിയര്‍ താരങ്ങളായ മുകേഷിനെയും ഉര്‍വശിയെയും യുവതലമുറ കണ്ടുപഠിക്കണം. മാന്യതയും മര്യാദയും കൊണ്ടാണ് അവര്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നതെന്ന് യുവ സംവിധായകന്‍ ഒമര്‍ ലുലു.

“പെട്ടെന്നൊരു പ്രശസ്തി ലഭിച്ചപ്പോള്‍ എങ്ങനെ അതിനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് അറിയാതെ പോയി, അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ സ്റ്റാര്‍ഡം മാനേജ് ചെയ്യുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് ധമാക്ക എന്ന സിനിമയില്‍ വലിയ ഒരു എക്‌സ്പീരിയന്‍സ് തന്നെയാണ് കിട്ടിയത്. ഉര്‍വശി ചേച്ചിയും മുകേഷ് ചേട്ടനും 35 വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉള്ളവരാണ്. ഏകദേശം എന്റെ പ്രായമുണ്ട് അതിന്. ഉര്‍വശി ചേച്ചി മുകേഷേട്ടന്‍ ഇവരൊക്കെ ഷൂട്ടിംഗ് കഴിഞ്ഞ് എന്നെ കണ്ടു യാത്ര പറഞ്ഞിട്ടാണ് പോകാറുള്ളത്.

മോനേ നാളെ കാണാം എന്നു പോകുന്ന അവര്‍ രാവിലെ കാണുമ്പോള്‍ ഗുഡ്‌മോണിംഗ് എന്നൊക്കെ പറഞ്ഞു പെരുമാറും. അവര്‍ ചെയ്യുന്ന മര്യാദയും മാന്യതയും കൊണ്ട് തന്നെയാണ് ഇത്രയും കാലം അവര്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നത്. അപ്പോള്‍ അവരില്‍ നിന്നൊക്കെ കുറെ പഠിക്കാനുണ്ട്. അവരുടെയൊക്കെ വളര്‍ച്ച എന്നു പറയുന്നത് ഘട്ടംഘട്ടമായാണ്. അവര്‍ കുട്ടികളല്ലേ അവര്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്നോക്കെ അറിയാത്തതായിട്ടുണ്ട്. അതിനെയൊക്കെ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാവും””.കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ധമാക്കയാണ് ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍.

Latest Stories

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..