ഞങ്ങളുടെ 'തല്ലുമാല'യിലെ പാട്ട് ഇങ്ങനെയല്ല; തെലുങ്കിലെ 'ഓളെ മെലഡി'ക്ക് രൂക്ഷവിമര്‍ശനം, വീഡിയോ

ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’യിലെ ‘ഓളെ മെലഡി’ പാട്ടിന് രൂക്ഷ വിമര്‍ശനം. ഗാനത്തിന്റെ തെലുങ്ക് വേര്‍ഷനാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഗാനമാണ് ഓളെ മെലഡി. പാട്ടിലെ വരികളെല്ലാം മാറ്റിയിട്ടുണ്ടെങ്കിലും ‘ഓളെ മെലഡി’ എന്ന ഭാഗം അതുപോലെ തെലുങ്കില്‍ ചേര്‍ത്തിട്ടുണ്ട്.

യഥാര്‍ഥ ഗാനത്തെ കൊന്നുവെന്നും മനോഹരമായ ഗാനം മോശമാക്കിയെന്നും ആരാധകര്‍ പറയുന്നു. തല്ലുമാല നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത് മുതല്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്’ ആണ് തല്ലുമാലയുടെ സബ്ടൈറ്റില്‍ ചെയ്തത്. സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്, രചയിതാവ്, സംവിധായകന്‍ എന്നിവരുടെ അനുവാദമില്ലാതെയാണ് എഡിറ്റ് ചെയ്തതെന്നും ഇത് അന്യായവും അനീതിയുമാണെന്ന് ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്. വ്‌ളോഗര്‍ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി വേഷമിട്ടത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, ആദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിരാണ് മറ്റ് താരങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ