'ആരെങ്കിലും എന്നെയുടനെ മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിപ്പിക്കൂ'; പോസ്റ്റുമായി നൈല ഉഷ, ഇനി ഇക്കയുടെ അമ്മ റോളിലേക്ക് എന്ന് കമന്റ്

മമ്മൂട്ടിയുടെ ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ താരമാണ് നൈല ഉഷ. ഗ്യംഗ്സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും കണ്ടതിന്റെ സന്തോഷമാണ് നൈല ഉഷ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

”ആകാശത്തേക്ക് നോക്കുന്നതും കോടാനുകോടി നക്ഷത്രങ്ങളെ കാണുന്നത് സങ്കല്‍പ്പിക്കുക… ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നത് അങ്ങനെയാണ്.. ആരെങ്കിലും എന്നെയുടനെ അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിപ്പിക്കൂ” എന്നാണ് നൈല മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.

രമേഷ് പിഷാരടി, നേഹ അയ്യര്‍ എന്നീ താരങ്ങളും നൈലയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. കുഞ്ഞനന്തനും ചിത്തിരയും, ഇനി ഇക്കയുടെ അമ്മയായിട്ട് കാസ്റ്റ് ചെയ്യാം, ചേച്ചിയാക്കാം എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പാന്‍, ഷറഫുദ്ദീന്‍ നായകനാകുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളാണ് നൈലയുടെതായി ഒരുങ്ങുന്നത്. ഭീഷ്മപര്‍വ്വം ആണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Latest Stories

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു