ആക്ഷനും മാസ്സും പാട്ടുകളും ഡാന്‍സും ഡ്രാമയും ഇമോഷനും ചേര്‍ന്ന ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍, അതാണ് പൊറിഞ്ചു മറിയം ജോസ്:  നൈല ഉഷ

മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചത് കീര്‍ത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ്, അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ്.

ചിത്രത്തില്‍ ആക്ഷനും മാസ്സും പാട്ടുകളും ഡാന്‍സും ഡ്രാമയും ഇമോഷനും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും പൊറിഞ്ചു മറിയം ജോസ് എന്ന് നായികയായി വേഷമിട്ട നൈല ഉഷ പറയുന്നു.

സംസ്ഥാന അവാര്‍ഡ് വരെ നേടിയ ജോജുവിനെ പൊറിഞ്ചു ആയി തിരഞ്ഞെടുത്തതില്‍ അത്ഭുതം ഇല്ലെങ്കിലും മറിയം ആയി അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചത് എന്ത് കൊണ്ടാണ് എന്ന് അത്ഭുതപ്പെട്ടു എന്ന് നൈല പറയുന്നു. ഓഗസ്റ്റ് പതിനഞ്ചിനു ആണ് ഈ ചിത്രം തീയേറ്ററില്‍ എത്തുക. 2015ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ