നോബി മാര്‍ക്കോസിന്റെ 'ആത്മഹത്യശ്രമ' പ്രചാരണം; നടനും സംവിധായകനും പരാതി കൊടുത്തു, അയാള്‍ ഉടന്‍ കുടുങ്ങും?

നടന്‍ നോബി മര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും സഹിതം സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഡി.കെ ദിലീപ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഇത്തരം പ്രവൃത്തികള്‍ തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുള്ളതായും ദിലീപ് അറിയിച്ചു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.

നോബിയെത്തന്നെയാണ് പല സുഹൃത്തുക്കളും ഫോണില്‍ ബന്ധപ്പെട്ടത്. ‘ഞാന്‍ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണല്ലോ. പിന്നെ എങ്ങനെ എന്നെ ഫോണില്‍ കിട്ടി? എന്നായിരുന്നു നോബി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തിരിച്ച് ചോദിച്ചത്. താന്‍ ആദ്യം വാര്‍ത്തയല്ല കണ്ടതെന്നും മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് എന്നും തമാശയായി നോബി പറഞ്ഞു.

നോബിയുടെ ആത്മഹത്യ വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. സുഹൃത്തുക്കളാണ് ഭാര്യയോട് നോബിയുടെ ആത്മഹത്യ വാര്‍ത്ത പ്രചരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. ഈ സമയം നോബി വിമാന യാത്രയിലായിരുന്നു.
ചില സുഹൃത്തുക്കളാണ് ഭാര്യക്ക് വാര്‍ത്ത അയച്ചുകൊടുത്തത്. അതിന് തൊട്ടുമുന്‍പ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു. വാര്‍ത്ത കണ്ട് താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് അവള്‍ വരെ സംശയിച്ചു. പിന്നീട് തിരികെ വിളിച്ചുപ്പോഴാണ് ആശ്വാസമായതെന്നും നോബി പറയുന്നു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു