ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ഓണററി ഡോക്ടറേറ്റ് എന്‍.എം ബാദുഷക്ക്

ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

160 രാജ്യങ്ങളില്‍ യുഎന്‍, യുനെസ്‌കോ തുടങ്ങി വിവിധ രാജ്യാന്തര സംഘടനകളും ആയി ചേര്‍ന്ന് ഒട്ടനവധി സന്നദ്ധ -മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എച്ച്ആര്‍പിസി ഇത്തവണ അവരുടെ ഓണററി പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 75 മഹത് വ്യക്തിത്വങ്ങളെ ആണു തിരഞ്ഞെടുത്തത്.

2020 – 2021 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിലും കോവിഡ് 19 മഹാമാരിയുടെ സമയത്തും ബാദുഷ നടത്തിയ സ്തുത്യര്‍ഹ സേവനങ്ങള്‍ മുന്‍നിര്‍ത്തി ആണ് അവരെ ഓണററി നല്‍കാന്‍ എച്ച്ആര്‍പിസി തിരഞ്ഞെടുത്തത്.

2022 ഫെബ്രുവരി 27 ന് ന്യൂഡല്‍ഹിയില്‍ വച്ചു നടന്ന ചടങ്ങില്‍ ബാദുഷക്ക് സമഗ്ര സേവനങ്ങള്‍ക്കുള്ള ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ