പരിഹാസങ്ങള്‍ക്ക് മറുപടി.., രണ്ട് മാസത്തിനുള്ളില്‍ പുത്തന്‍ മേക്കോവര്‍!

കഴിഞ്ഞ വര്‍ഷം എത്തിയ നിവിന്‍ പോളി സിനിമകള്‍ക്കൊന്നും വന്‍ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ നടന് നേരെ ബോഡി ഷെയ്മിംഗും നടന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയും പരിഹാസങ്ങളയെല്ലാം കാറ്റില്‍ പറത്തി പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് നിവിന്‍ പോളി.

നിവിന്‍ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. ഇതോടെ ആയിരുന്നു നിവിനെതിരെ രൂക്ഷമായ പരിഹാസങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ തടി കുറച്ച് പുതിയ ലുക്കിലുള്ള ഫോട്ടോയാണ് നിവിന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്റെ രൂപമാറ്റം എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രണ്ട് മാസം കൊണ്ടാണ് നിവിന്‍ തടി കുറച്ചത്. ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.

റാമിന്റെ തമിഴ് ചിത്രം ‘യേഴു കടല്‍ യേഴു മലൈ’ ആണ് നിവിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിനയ് ഗോവിന്ദിന്റെ ‘താരം’ ആണ് നടന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. വിജയ്-ലോകേഷ് കനകരാജ് കോംമ്പോയില്‍ ഒരുങ്ങുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്