'പ്രവാസി ഹീസ്റ്റ്' മണി ഹീസ്റ്റ് ആയാല്‍ എങ്ങനെ? പ്രൊഫസറായി നിവിന്‍, ബെര്‍ലിന്‍ ആയി വിനയ് ഫോര്‍ട്ട്..

‘മണി ഹീസ്റ്റ്’ തീമില്‍ വിസ്മയിപ്പിച്ച് നിവിന്‍ പോളി ചിത്രം ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’യിലെ ലുക്ക് പോസ്റ്ററുകള്‍. മണി ഹീസ്റ്റിലെ താരങ്ങളുടെ ലുക്കിലുള്ള രാമചന്ദ്ര ബോസ് ആന്‍ഡ് കോ താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നിവിന്‍ പോളി പ്രൊഫസര്‍ ആയപ്പോള്‍ വിജിലേഷ് കരയാട് ആണ് റിയോ ആയി എത്തുന്നത്. ഹെല്‍സിങ്കി ആയി ജാഫര്‍ ഇടുക്കി, ടോക്കിയോ ആയി മമിത ബൈജു, ബെര്‍ലിന്‍ ആയി വിനയ് ഫോര്‍ട്ട്, നെയ്‌റോബി ആയി ആര്‍ഷ ബൈജു, ഡെന്‍വര്‍ ആയി ശ്രീനാഥ് ബാബു എന്നീ പോസ്റ്ററുകളാണ് എത്തിയിരിക്കുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘ഒരു പ്രവാസി ഹീസ്റ്റ്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ഓണം റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് – സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്