കണ്ണമ്മയായി നിത്യ മേനോന്‍, റൂബിയായി സംയുക്തയും; പ്രേക്ഷകരെ ഞെട്ടിക്കാന്‍ അയ്യപ്പനും കോശിയും റീമേക്ക്

അയ്യപ്പനും കോശിയും സിനിമയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ് ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നടി നിത്യ മേനോന്‍ കണ്ണമ്മയായി എത്തും. അയ്യപ്പന്‍ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു.

ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. കോശി കുര്യന്‍ തെലുങ്കില്‍ ഡാനിയല്‍ ശേഖര്‍ ആണ്. പവന്‍ കല്യാണ്‍ അയ്യപ്പന്‍ നായര്‍ ആകുമ്പോള്‍ റാണ ദഗുബതിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കോശി കുര്യനെ അവതരിപ്പിക്കുന്നത്.

കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോന്‍ അഭിനയിക്കുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തമന്‍ സംഗീതം. ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. ചിത്രം ജനുവരി 12ന് തിയറ്ററുകളിലെത്തും.

അന്തരിച്ച സംവിധായകന്‍ സച്ചി ഒടുവില്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കും ഒരുങ്ങുന്നുണ്ട്. ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ