അഭിനയിക്കാന്‍ റെഡിയായി നിന്ന നിക്കിയെ അമ്പരപ്പിച്ച് ഒമര്‍ ലുലു സര്‍പ്രൈസ്; വീഡിയോ വൈറല്‍

ഒരു അഡാറ് ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്ക. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്. ചിത്രത്തില്‍ ജോയിംഗ് ചെയ്ത നിക്കിക്ക് ഒമര്‍ ലുലു സര്‍പ്രൈസ് വെല്‍ക്കം ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോയില്‍ ആദ്യ ഷോട്ടില്‍ പെര്‍ഫോം ചെയ്യാന്‍ റെഡിയായിരിക്കുകയാണ് നിക്കി. മുറിയില്‍ കട്ടിലിലിരിക്കുന്ന താരത്തിനരികെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ കടന്നു വരുന്നു. എന്നാല്‍  സന്ദര്‍ഭത്തിന് വിഭിന്നമായി പശ്ചാത്തലത്തില്‍ ഒരു പാട്ട് കേള്‍ക്കുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുന്ന നിക്കിയുടെ മുന്നിലേക്ക് ഒമര്‍ ലുലു പൂച്ചെണ്ടുമായി വന്ന് നിക്കിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി,നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി