അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെന്നിക്കൊടി പാറിച്ച് സംവിധായികമാര്‍; മൂന്ന് പുരസ്‌കാരം നേടി മൂത്തോന്‍

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെന്നിക്കൊടി പാറിച്ച് രണ്ട് മലയാളി സംവിധായികമാര്‍. ഗീതു മോഹന്‍ദാസ് ചിത്രം “മൂത്തോന്‍” മൂന്ന് പുരസ്‌കാരമാണ് നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം നേടി നിവിന്‍ പോളി. മികച്ച നടിയായി ഗാര്‍ഗി ആനന്ദന്‍. മൂത്തോനിലെ അഭിനയത്തിനാണ് നിവിന്‍ പുരസ്‌കാരം നേടിയത്.

ജെ ഗീത ഒരുക്കിയ “റണ്‍ കല്യാണി” എന്ന സിനിമയിലെ അഭിനയത്തിനാണ് ഗാര്‍ഗി പുരസ്‌കാരത്തിന് അര്‍ഹയായത്. റണ്‍ കല്യാണി ഗാര്‍ഗിയുടെ ആദ്യ സിനിമയാണ്. “മൂത്തോന്‍” മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മൂത്തോനില്‍ മുല്ലയെ അവതരിപ്പിച്ച സഞ്ജന ദിപു മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

മൈഥിലി ഭാഷയിലുള്ള “ഗമക് ഖര്‍” എന്ന ചിത്രത്തിന് അച്വല്‍ മിശ്രയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ വെര്‍ച്വല്‍ എഡിഷനായാണ് 20-ാമത് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ നടന്നത്.

വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലെ 40 കഥാചിത്രങ്ങളും ഒപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയുടെ ഭാഗമായി ഓണ്‍ലൈന്‍ ആയി പ്രദര്‍ശിപ്പിച്ചു. ജൂലൈ 24-ന് ആരംഭിച്ച ചലച്ചിത്രോത്സവം ഇന്നലെയാണ് സമാപിച്ചത്. കഴിഞ്ഞ വര്‍ഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു.

Latest Stories

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം