'ഏജന്റ് ടീന' വീണ്ടുമെത്തുന്നു; എൽസിയു ഏറ്റവും പുതിയ അപ്ഡേറ്റ്

തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ലിയോ. ലിയോ എൽസിയുവിൽ ഉൾപ്പെടുമോ എന്ന ചോദ്യത്തിനും ചിത്രം പുറത്തിറങ്ങുന്നതോടെ ഉത്തരം കിട്ടുംഎന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

എന്നാൽ ഇപ്പോൾ അതൊന്നുമല്ല പ്രധാന ചർച്ച. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയിലെ ഏജന്റ് ടീനയെ പ്രേക്ഷകർ ആരും മറന്നുകാണില്ല. തിയേറ്ററുകൾ ഇളക്കിമറിച്ച ഒരു ക്യാരക്ടർ ട്രാൻസ്ഫോർമേഷനായിരുന്നു ഏജന്റ് ടീനയുടേത്.ഇപ്പോഴിതാ ആ കഥാപാത്രത്തെ വെച്ച് ഒരു വെബ് സീരീസ് പുറത്തുവരും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.

“ഏജന്റ് ടീനയുടെ റോൾ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ചിത്രത്തിൽ അവർ കൊല്ലപ്പെടുന്നുണ്ട്. എന്നാൽ ഇവരുടെ മുൻകാല കഥയായിരിക്കും വെബ് സീരീസിൽ വരുന്നത്. തിരക്കഥ ഞാനായിരിക്കും എഴുതുന്നത്. സംവിധാനം ചെയ്യുന്നത് ആരാണെന്ന് തീരുമാനമായിട്ടില്ല.” ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് കനകരാജ് ഇങ്ങനെ പറഞ്ഞത്.

സിനിമയിൽ കൊറിയോഗ്രാഫി അസിസ്റ്റന്റ് ആയിരുന്ന വാസന്തിയാണ് ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്തായാലും വെബ് സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ