'സോളമന്റെ തേനീച്ചകൾ', ആദ്യ കഥാപാത്രത്തെ പരിചയപ്പെടുത്തി ലാൽ ജോസ്

ലാൽ ജോസ് സംവിധാനവും നിർമാണവും നിര്‍വ്വഹിക്കുന്ന ചിത്രം സോളമന്റെ തേനീച്ചകളുടെ ഫസ്റ്റ് ക്യാരക്ടർ ഇൻട്രഡക്ഷൻ വീഡിയോ പുറത്തു വിട്ടു. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ വിജയിയായ ശംഭു അവതരിപ്പിക്കുന്ന  കഥാപാത്രത്തിന്‍റെ ക്യാരക്ടർ ഇൻട്രഡക്ഷൻ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ശരത്ത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശംഭു അവതരിപ്പിക്കുന്നത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്.

ശംഭു , ദർശന , ആഡിസ്, വിൻസി എന്നീ റിയാലിറ്റി ഷോ വിജയികൾക്കൊപ്പം ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം ശംഭു ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽജോസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചന. പശ്ചാത്തലസംഗീതവും ഒരുക്കുന്നത് വിദ്യാസാഗർ ആണ്.

അജ്മൽ സാബു ആണ് ചിത്രത്തിന് ക്യാമറ . എഡിറ്റർ – രഞ്ജൻ എബ്രഹാം. ലാൽ ജോസിന്റെ ചിത്രമായി അവസാനം എത്തിയത് മ്യാവു ആയിരുന്നു. ഇഖ്ബാൽ കുറ്റിപ്പുറം രചിച്ച് സൗബിൻ ഷാഹിർ നായകനായി എത്തിയ ചിത്രത്തിൽ മംമ്ത മോഹൻദാസ് ആയിരുന്നു നായിക. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസ് വിദ്യാസാഗർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സംവിധായകൻ ലാൽജോസ്, നടൻ കുഞ്ചാക്കോ ബോബൻ, നടി സംവൃത സുനിൽ എന്നിവരടങ്ങുന്ന ജൂറിയാണ് എഴപത്തിയഞ്ച് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ വിജയികളെ കണ്ടെത്തിയത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ