80 കോടി മുടക്കിയ സീരിസ് വേണ്ട, 'ബാഹുബലി' സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്; വെളിപ്പെടുത്തി താരം

80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചതായി നടന്‍ ബിജോയ് ആനന്ദ്. രണ്ട് വര്‍ഷം കൊണ്ട് ചിത്രീകരിച്ച സീരിസിന്റെ പ്രിവ്യു കണ്ട ശേഷം നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു എന്നാണ് ബിജോയ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സീരിസില്‍ ഒരു പ്രധാന കഥാപാത്രമായി ബിജോയ് വേഷമിട്ടിരുന്നു.

സാധാരണ ഒരു നെറ്റ്ഫ്‌ളിക്‌സ് സീരിസ് ആണിത് എന്നായിരുന്നു കരുതിയത്. അതുകൊണ്ട് ഇത് ഞാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കരണ്‍ കുന്ദ്ര എന്നോട് ഇത് ചെയ്യാന്‍ വീണ്ടും അപേക്ഷിച്ചു. രണ്ട് വര്‍ഷം സീരിസിനായി ചിലവഴിച്ചു. എന്നാല്‍ സീരിസ് കണ്ട നെറ്റ്ഫ്‌ളിക്‌സ് മേധാവികള്‍ അത് വേണ്ടെന്ന് വച്ചു. അത് റിലീസ് ആയില്ല.

80 കോടി ബജറ്റില്‍ ഒരുക്കിയ വലിയ സീരിസ് ആയാണ് ഇത് ഒരുക്കിയിരുന്നത്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് ഇതില്‍ തൃപ്തരായില്ല. നെറ്റ്ഫ്‌ളിക്‌സ് കരുതിയത് പോലെയല്ല സീരിസ് എത്തിയത്. നെറ്റ്ഫ്‌ലിക്‌സിന് അവരുടെതായ ചില രീതികള്‍ ഉണ്ടായിരുന്നു. ആ സമയത്ത് പ്രഭാസിന്റെ സാഹോ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.

ലണ്ടന്‍, ടര്‍ക്കി, പിന്നെ മറ്റൊരു രാജ്യത്ത് കൂടിയായിരുന്നു ഷൂട്ടിങ്. പക്ഷെ ഈ സീരിസിനായി ഞാന്‍ അത് വേണ്ടെന്ന് വച്ചു. അവസരങ്ങള്‍ നഷ്ടമായി എന്നാണ് ബിജോയ് പറയുന്നത്. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ബിജോയ് സംസാരിച്ചത്. അതേസമയം, നേരത്തെ സീരിസ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്