നീരജ് മാധവിന്റെ 'ഗൗതമിന്റെ രഥം'; ചിത്രീകരണം ആരംഭിച്ചു

നീരജ് മാധവ് നായകനാകുന്ന ഗൗതമിന്റെ രഥത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ആനന്ദ് മേനോന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പുണ്യ എലിസബത്ത് ആണ് നായിക.

ചിത്രത്തില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി നാനോ കാര്‍ ഒരു പ്രധാന കഥാപാത്രമാകും എന്നതാണ് സിനിമയുടെ പ്രത്യേകത. ജയറം നായകനായെത്തിയ “ദി കാര്‍”എന്ന ചിത്രത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ് ഗൗതമിന്റെ രഥവും. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സലാ മേനോന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നിവയ്ക്കു ക്യാമറ ചലിപ്പിച്ച വിഷ്ണു ശര്‍മ്മയാണ് ഗൗതമിന്റെ രഥത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ