മാസ് ലുക്കില്‍ ബാലയ്യ , എന്‍ബികെ 108; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

‘വീര സിംഹ റെഡ്ഡി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണയുടെ അടുത്ത ചിത്രമായ ‘എന്‍ബികെ 108’ ന് തുടക്കമായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുടുംബപ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അനില്‍ രവിപുടി ആണ്.

ബാലകൃഷ്ണയുടെ മാസ് ഗെറ്റപ്പിലുള്ള രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ ലുക്കിലാണ് പോസ്റ്ററില്‍ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ കാണാത്ത രണ്ട് ഗെറ്റപ്പിലാണ് ബാലകൃഷ്ണയെ പോസ്റ്ററില്‍ കാണുന്നത്. ‘ഇത്തവണ നിങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്’ എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.

കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ നായികയായി എത്തുമ്പോള്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ സ്‌ക്രീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിര്‍മ്മിക്കുന്നു. എസ് തമന്‍ തന്നെയാണ് ഇത്തവണയും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം സി റാം പ്രസാദ്, എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, സംഘട്ടനം വി വെങ്കട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ എസ് കൃഷ്ണ, പിആര്‍ഒ ശബരി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ