ഷാരൂഖ് ഖാന്റെ നായികയാകാന്‍ നയന്‍താര? നടിയുടെ ബോളിവുഡ് പ്രവേശനം ആറ്റ്ലീയുടെ പുതിയ ചിത്രത്തിലൂടെ

തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് . കിംഗ് ഖാന്‍ ഷാരൂഖിന്റെ നായികയായിട്ടായിരിക്കും നയന്‍താര ബോളിവുഡിലെത്തുകയെന്നാണ് അഭ്യൂഹങ്ങള്‍.

ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. ആറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന പത്താന് ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.

ആക്ഷന്‍-ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ആറ്റ്ലീ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായി നയന്‍താരയെയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉടന്‍ തന്നെ ഔദ്യോഗികമായി അറിയിപ്പുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നാളുകളായി ഷാരൂഖ് ഖാന്റെ ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകര്‍. ഇപ്പോള്‍ നയന്‍താര കൂടി എത്തിയാല്‍ ദക്ഷിണേന്ത്യയിലും ചിത്രത്തിന് വലിയ തരംഗം സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി