നയന്‍താര വ്രതത്തിലാണ്, കുഞ്ഞുങ്ങളും.. സിനിമ എത്തുക പാന്‍ ഇന്ത്യന്‍ റിലീസ് ആയി; പുതിയ ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

അടുത്തിടെ ഉണ്ടായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന വലിയ പ്രോജക്ടുകളില്‍ ഒന്നാണ് ‘മൂക്കുത്തി അമ്മന്‍ 2’. സുന്ദർ സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂക്കുത്തി അമ്മന്‍ എന്ന ദേവി ആയാണ് നയന്‍താര വേഷമിടുന്നത്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് സിനിമ എത്തുന്നത്.

മൂക്കുത്തി അമ്മനില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി നയന്‍താരയും കുടുംബവും വ്രതത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇഷാരി കെ ഗണേഷ്. ഒരു മാസമായി നയന്‍താരയും കുഞ്ഞുങ്ങളും അടക്കം വ്രതത്തിലാണ് എന്നാണ് നിര്‍മ്മാതാവ് പറഞ്ഞിരിക്കുന്നത്. ഈ സിനിമയുടെ പൂജ വലിയ രീതിയില്‍ തന്നെ ചെയ്തു.

സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാന്‍ ഇന്ത്യന്‍ റീലീസ് ആയാകും എത്തുക എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. 2020ല്‍ ആണ് മൂക്കുത്തി അമ്മന്‍ എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം വലിയ വിജയമായിരുന്നില്ല. എങ്കിലും ശ്രദ്ധ നേടിയിരുന്നു. ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്.

ആര്‍ജെ ബാലാജി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും. ഉര്‍വശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കൊടി, അബി നക്ഷത്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നില്‍ മൂക്കുത്തി അമ്മന്‍ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. ഈ സിനിമയുടെ ഷൂട്ടിന് മുമ്പും നയന്‍താര വ്രതം എടുത്തിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ