പാതിരാത്രി ഐസ്‌ക്രീം നുണഞ്ഞ് നയന്‍താര, കൊച്ചിയില്‍ കറങ്ങി താരം; വീഡിയോ

പാതിരാത്രി കൊച്ചിയില്‍ കറങ്ങി നയന്‍താര. നടി കൊച്ചി സന്ദര്‍ശിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നയന്‍താരയുടെ അസിസ്റ്റന്റ്‌സ് തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സിനിമാതിരക്കുകള്‍ മാറ്റി വച്ചാണ് നയന്‍താര കൊച്ചിയില്‍ എത്തിയിരിക്കുന്നത്.

പാതിരാത്രി രവിപുരം തനിഷ്‌കിന് എതിര്‍വശത്തെ ഐസ്‌ക്രീം പാര്‍ലറിന്‌ മുന്നില്‍  ഐസ്‌ക്രീമും നുണഞ്ഞു കൊണ്ടിരിക്കുന്ന നയന്‍താരയെ ആണ് വീഡിയോയില്‍ കാണാനാവുക. തന്റെ ഫോട്ടോയുള്ള പരസ്യ ബോര്‍ഡിന് മുന്നിലാണ് നയന്‍താര ഐസ്‌ക്രീം കഴിച്ചു കൊണ്ടിരുന്നത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അച്ഛനെയും അമ്മയെയും കാണാനായി നയന്‍താര കൊച്ചിയില്‍ എത്താറുണ്ട്. അതേസമയം, അന്നപൂരണിയാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒ.ടി.ടിയില്‍ എത്തിയ ഈ ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നെറ്റ്ഫ്ളിക്സ് പിന്‍വലിച്ചിരുന്നു.

എസ് ശശികാന്തിന്റെ ‘ടെസ്റ്റ്’ ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആര്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, മീരാ ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 20 വര്‍ഷത്തിലധികമായി സിനിമാ മേഖലയില്‍ തുടരുന്ന തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളില്‍ ഒരാളാണ്.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം