ആ സിനിമയുടെ പരാജയത്തിന് കാരണം നയൻതാരയും വിഘ്നേഷും; തനിക്ക് കോടികളുടെ നഷ്ടം ഉണ്ടായി: ധനുഷ്

നാനും റൗഡി താൻ എന്ന സിനിമയുടെ പരാജയത്തിന് കാരണം നയൻതാരയും ഭർത്താവ് വിഘ്നേഷുമെന്ന് ആരോപിച്ച് തമിഴ് നടൻ ധനുഷ്. ഇരുവരുടെയും പ്രണയം കാരണമാണെന്ന് ആ സിനിമ പരാജയമായതെന്നും ധനുഷ് പറയുന്നു. അതേസമയം സിനിമയുടെ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിക്ക് ഉപയോഗിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ ധനുഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷപരാമർശങ്ങൾ ഉള്ളത്. നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. 4 കോടി ബജറ്റിൽ ആണ്‌ സിനിമ തുടങ്ങിയതെന്നും നയൻതാരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകിയെന്നും ധനുഷ് പറയുന്നു.

സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചു. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതുകാരണം നിശ്ചയിച്ച ബജറ്റിൽ ചിത്രം പൂർത്തിയായില്ലെന്ന ആരോപണവും ധനുഷ് ഉന്നയിച്ചിട്ടുണ്ട്.

അതേസമയം ഇരുവരുടെയും വിവാഹ ഡോക്യുമെന്‍ററിക്കായി സിനിമയുടെ ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടുവെന്നും ധനുഷ് ആരോപിച്ചു. ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയരക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യം ഉന്നയിച്ചത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് കമ്പനി മറുപടി നൽകിയെന്നും ആവശ്യം നിരസിച്ചപ്പോള്‍ വിഗ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്