കൊച്ചിയിലെ കുലുക്കി പൊളിയാ.. പാതിരാത്രിയില്‍ സര്‍ബത്ത് കടയ്ക്ക് മുന്നില്‍ നയന്‍താരയും വിഘ്‌നേശും; വീഡിയോ

പാതിരാത്രി കൊച്ചിയില്‍ ഐസ്‌ക്രീ കഴിക്കാനിറങ്ങിയ നയന്‍താരയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രവിപുരത്ത് ഐസ്‌ക്രീം കഴിക്കുന്ന നയന്‍താരയുടെ വീഡിയോ താരത്തിന്റെ തന്നെ അസിസ്റ്റന്റുകള്‍ ആയിരുന്നു പങ്കുവച്ചത്. കൊച്ചിയില്‍ തന്നെ കറങ്ങുകയാണ് നയന്‍താര ഇപ്പോള്‍.

കൊച്ചിയിലെ ഒരു കുലുക്കി സര്‍ബത്ത് കടയ്ക്ക് അരികില്‍ നില്‍ക്കുന്ന നയന്‍താരയേയും വിഘ്‌നേഷിനെയുമാണ് വീഡിയോയില്‍ കാണാനാവുക. രണ്ടു വീഡിയോകളിലെയും നയന്‍താരയുടെ വേഷം ഒന്നു തന്നെയാണ്, അതിനാല്‍ തന്നെ ഒരേ ദിവസം പകര്‍ത്തിയതാവാം ഈ രണ്ടു വീഡിയോകളും.

രവിപുരം തനിഷ്‌കിന് എതിര്‍വശത്തെ ഐസ്‌ക്രീം പാര്‍ലറിന് മുന്നില്‍ ഐസ്‌ക്രീമും നുണഞ്ഞു കൊണ്ടു നില്‍ക്കുന്ന നയന്‍താരയുടെ വീഡിയോആയിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതേസമയം, അച്ഛനെയും അമ്മയെയും കാണാനായി നയന്‍താര കൊച്ചിയില്‍ എത്താറുണ്ട്.

അന്നപൂരണിയാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒ.ടി.ടിയില്‍ എത്തിയ ഈ ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു. എസ് ശശികാന്തിന്റെ ‘ടെസ്റ്റ്’ ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആര്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, മീരാ ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ