ചായ ഇങ്ങനെ അടിക്കണം; നാട്ടു നാട്ടു ട്രെന്‍ഡുമായി മില്‍മ

ഓസ്‌കറിന് ശേഷം ‘ആര്‍ ആര്‍ ആറും നാട്ടു നാട്ടു ഗാനവും ട്രെന്‍ഡിലാണ്. പുരസ്‌കാര പ്രഭയില്‍ നാട്ടു നാട്ടു ഗാനത്തിന്റെ റീല്‍സുകള്‍ വൈറലാകുമ്പോള്‍ മില്‍മയുടെ നാട്ടു നാട്ടു ചായ സ്റ്റെപ്പും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചായ അടിക്കുമ്പോഴുള്ള സ്റ്റെപ്പുകള്‍ നാട്ടു നാട്ടുവിന്റെ രീതിയില്‍ കാണിച്ചുകൊണ്ടുള്ള ഗ്രാഫിക്കല്‍ റെപ്രസെന്റേഷനാണ് മില്‍മ തങ്ങളുടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇടത് കയ്യിലെ ഗ്ലാസ് ഉയര്‍ത്തി, വലത് കയ്യിലെ കപ്പ് താഴ്ത്തി, ഒരു കാല്‍ മുന്നിലേക്കു വച്ച് ചായയടിക്കാം, അതും പാട്ടിന്റെ താളത്തില്‍..’ ഇങ്ങനെയാണ് പുതിയ ചായയടി സ്‌റ്റൈല്‍.

മില്‍മയുടെ സോഷ്യല്‍ മീഡിയ ടീമിന് കൈയ്യടി നല്‍കിക്കൊണ്ട് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. ആര്‍ ആര്‍ ആര്‍ സിനിമ ഏറ്റെടുത്തതിനേക്കാള്‍ വേഗത്തിലാണ് നാട്ടു നാട്ടു പ്രേക്ഷക പ്രീതി നേടിയത്, അതും ഭാഷാ ഭേദമന്യെ.

തെന്നിന്ത്യയുടെ പ്രാദേശിക താളവും ഗാനവും ഓസ്‌കറിലൂടെ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുകയാണ്. ഓസ്‌കര്‍ വേദിയുടെ ഏറ്റവും മികച്ച നിമിഷമായിരുന്നു നാട്ടു നാട്ടുവിന്റെ തത്സമയ നൃത്ത പ്രകടനം. ഇതിന് ശേഷമാണ് നാട്ടു നാട്ടു വീണ്ടും തരംഗമാകുകയാണ്.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്