നരേഷും പവിത്ര ലോകേഷും വിവാഹിതരായി

തെന്നിന്ത്യന്‍ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. സിനിമാ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. നരേഷിന്റെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്.

അതേസമയം, തന്റെ മൂന്നാം ഭാര്യ രമ്യ രഘുപതിയില്‍ നിന്ന് നരേഷ് ഇതുവരെ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നരേഷ് രേഖ സുപ്രിയയെ വിവാഹം കഴിച്ചത്.

ഈ ബന്ധത്തില്‍ നവീന്‍ വിജയ് കൃഷ്ണ, തേജസ്വി കൃഷ്ണ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. രണ്ടാം വിവാഹം പരാജയപ്പെട്ടതോടെ നരേഷ് രമ്യയെ വിവാഹം കഴിച്ചു. വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് നാലാം വിവാഹം.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നരേഷ് വിവാഹ വീഡിയോ പങ്കുവെച്ചത്. ‘ഞങ്ങളുടെ ഈ പുതിയ യാത്രയില്‍ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് നിങ്ങളുടെ അനുഗ്രഹങ്ങള്‍ തേടുന്നു’ ട്വിറ്ററില്‍ നരേഷ് കുറിച്ചു. മുമ്പ് ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ വിവാഹം കഴിച്ച പവിത്ര പിന്നീട് കന്നഡ സിനിമാ നടന്‍ സുചേന്ദ്ര പ്രസാദിനോടൊപ്പം ലിവിംഗ് ടുഗെദറിലായിരുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു