തിയേറ്ററിൽ കയ്യടി നേടിയ 'ഹിറ്റ് 3' ഒടിടിയിലേക്ക്..; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

തിയേറ്ററുകളിലെ വിജയകരമായ പ്രദർശനത്തിന് ശേഷം ഇനി ഒടിടിയിലേക്ക് എത്താൻ പോവുകയാണ് തെലുങ്ക് നടൻ നാനി നായകനായ ‘ഹിറ്റ് 3’. ബോക്സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പായിരുന്നു ചിത്രം നടത്തിയത്. ഹിറ്റ് 3യുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ചിത്രം മെയ് 29 ന് ഒടിടിയിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മെയ് ഒന്നിനാണ് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ട് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിടുകയും ചെയ്തു.

ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത സിനിമയിൽ ശ്രീനിധി ഷെട്ടിയാണ് നായികയായി എത്തിയത്. തെലുഗിൽ വൻ വിജയം നേടിയ ‘ഹിറ്റ്’, ‘ഹിറ്റ് 2’ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് ഹിറ്റ് 3. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രതീക്ഷകൾക്കൊത്ത് ഉയർന്ന ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഹിറ്റ് 3.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി