പ്രസംഗത്തിനിടെ വെപ്പ് മീശ ഇളകി, പശ വച്ച് ഒട്ടിച്ച് ബാലയ്യ; വൈറല്‍

നന്ദമൂരി ബാലകൃഷ്ണയുടെ പൊതുവിടങ്ങളിലെ വിചിത്രമായ പ്രവര്‍ത്തികള്‍ എന്നും ചര്‍ച്ചയാകാറുണ്ട്. നടന്റെ അതിമാനുഷികമായ കഥാപാത്രങ്ങളും ആക്ഷന്‍ രംഗങ്ങളും ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. എന്നാല്‍ അടുത്തിടെ റിലീസ് ചെയ്ത ‘അഖണ്ഡ’ മുതലുള്ള സിനിമകള്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും മലയാളികള്‍ അടക്കം ഏറ്റെുക്കുകയും ചെയ്തിരുന്നു.

‘അഖണ്ഡ 2’ എന്ന ചിത്രമാണ് ബാലകൃഷ്ണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.  ഒരു പരിപാടിക്കിടെ ബാലകൃഷ്ണയുടെ വെപ്പ് മീശ ഇളകിപ്പോയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വെപ്പ് മീശ ഇളകിപ്പോയി എങ്കിലും ബാലയ്യ പതറിയില്ല.

പ്രസംഗത്തിനിടെ മൈക്ക് കയ്യില്‍ വച്ച് കൊണ്ടുതന്നെ പശ ചോദിച്ചു, ശേഷം പ്രസംഗം തുടര്‍ന്നു. അല്‍പസമയത്തിനകം പശ വന്നപ്പോല്‍ തിരിഞ്ഞു നിന്ന് മീശ ഒട്ടിച്ചിട്ട് പ്രസംഗം പഴയതുപോലെ തന്നെ തുടര്‍ന്നു. വേദിയില്‍ വച്ച് മൈക്കും ഫോണുമൊക്കെ തട്ടികളിക്കുന്നത് പോലെ ഇതും ബാലയ്യയുടെ ഒരു കുസൃതി ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മുമ്പിറങ്ങിയ സിനിമകളുടെ പ്രമോഷന്‍ പരിപാടിക്കിടെ ഫോണും മൈക്കും എറിഞ്ഞ് കളിക്കുന്ന ബാലയ്യയുടെ വീഡിയോകള്‍ വൈറലായിരുന്നു. അതേസമയം, മാസ് ആക്ഷന്‍ രംഗങ്ങളുമായാണ് ബാലയ്യയുടെ അഖണ്ഡ 2 എത്താന്‍ പോകുന്നത്. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന അഖണ്ഡ 2 സെപ്റ്റംബര്‍ 25ന് ആണ് തിയേറ്ററുകളിലെത്തുക.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ