മാപ്പ് പറയാം, മാനുഷിക പരിഗണന എങ്കിലും നല്‍കാമായിരുന്നു, പ്രതിഫലമൊക്കെ നല്‍കിയതാണ്‌..; അഹാനയ്‌ക്കെതിരെ അന്തരിച്ച സംവിധായകന്റെ ഭാര്യ

‘നാന്‍സി റാണി’ സിനിമയുടെ പ്രമോഷന് നായിക അഹാന കൃഷ്ണ എത്താതിനെതിരെ സംവിധായകന്റെ ഭാര്യ. അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന ആണ് പ്രസ് മീറ്റില്‍ അഹാനയ്‌ക്കെതിരെ സംസാരിച്ചത്. സിനിമ റിലീസിന് ഒരുങ്ങുന്ന വേളയില്‍ 2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനുവിന്റെ വിയോഗം.

മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രസ് മീറ്റില്‍ സിനിമയിലെ മറ്റു താരങ്ങളായ അജു വര്‍ഗീസ്, സോഹന്‍ സീനു ലാല്‍, ദേവി അജിത്ത് എന്നിവര്‍ പങ്കെടുത്തിരുന്നു. തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും നൈന പറഞ്ഞു.

”അഹാനയോട് ഞാന്‍ സംസാരിച്ചിരുന്നു. പിആര്‍ഒ, പ്രൊഡക്ഷന്‍ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വര്‍ഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്‌നങ്ങള്‍ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.”

”പ്രതിസന്ധികള്‍ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാന്‍ ഇപ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാര്‍ക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാം. പ്രതിഫലമൊക്കെ മുഴുവന്‍ കൊടുത്തു തീര്‍ത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്.”

”അജു ചേട്ടന്‍ പറഞ്ഞതു പോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നില്‍ക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കില്‍ സ്വയം സഹിക്കുക. ഞങ്ങള്‍ക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കില്‍ അതിന് മാപ്പ് പറയണമെങ്കില്‍ അതുവരെയും ചെയ്തിട്ടുള്ളതാണ്” എന്നാണ് നൈന പറയുന്നത്.

അതേസമയം, മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലാല്‍, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ധ്രുവന്‍, ഇര്‍ഷാദ്, റോയി സെബാസ്റ്റ്യന്‍, മല്ലിക സുമാരന്‍, ലെന, മാല പാര്‍വതി, ദേവി അജിത്ത്, പോളി വില്‍സണ്‍, വിശാഖ് നായര്‍, അനീഷ് ജി മേനോന്‍, കോട്ടയം രമേശ്, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്